വഴിതെറ്റി വന്നവര്‍

Monday, March 4, 2013

റിക്കവറി

 കൂട്ടുകാരൻ ചെക്കന്റെ ഓപറേഷൻ കഴിഞ്ഞൂന്നു കേട്ട് ആശുപത്രീലോട്ട് പോയതാരുന്നു ഞാൻ. കൂടെ കളിച്ചു വളർന്നവൻ സ്റ്റൈലായിട്ടൊരു ഓപ്പറേഷനൊക്കെ കഴിഞ്ഞു കെടക്കുമ്പം പോയിക്കാണുകാന്നൊക്കെ പറഞ്ഞാൽ എപ്പഴും കിട്ടണ ചാൻസല്ലല്ലോ, മിസ്സാക്കണ്ടാന്നു കരുതി. 
ആസ്പത്രീൽ ചെന്നപ്പോ ഓൻ അപ്പഴും റിക്കവറി റൂമിലാണ്. അതിനു മുമ്പിലാണേൽ അകത്തു കേറാൻ പറ്റുമോന്ന് നോക്കി ഒടുക്കത്തെ തെരക്കും. 
ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോ അകത്തൂന്നൊരു ഡോക്ടർ വെളീലേക്കു വന്നു പറഞ്ഞു. ആർക്കേലും ഒരാൾക്ക് കയറി കാണാം.
എല്ലാർക്കും കാണണമെന്നുണ്ട് എന്നാലും അവന്റെ സ്വന്തം അമ്മ നിൽക്കുന്നതിനാൽ ആ അവസരം വേറാരും ക്ലെയിം ചെയ്തില്ല.
അകത്തു കയറും മുമ്പേ ഡോക്ടർ അമ്മയോട് സൂചിപ്പിച്ചു " ഇപ്പോ ഒരാൾ മാത്രം അകത്തു കയറിയാൽ മതീന്നു പറഞ്ഞത് വേറൊന്നും കൊണ്ടല്ല, ഓപ്പറേഷന് സെഡഷൻ കൊടുത്തിരുന്നു. ഇപ്പോ പാതിയേ ബോധം തെളിഞ്ഞിട്ടുള്ളൂ. പരിഭ്രമിക്കരുത്."
അമ്മ അകത്തു കയറി അഞ്ചു മിനിട്ടിൽ തിരിച്ചു വന്ന് ഡോക്ടറോട് പറഞ്ഞ്;
" ഇത്രേയൊള്ളു ഡോക്ടർ, ഇത്രേയൊള്ളൂ.
ഈ നിക്കണ പിള്ളേരെക്കൂടി കേറ്റി കാണിച്ചോ , ഇനി തെളിയാനൊന്നുമില്ല, ഇവന് ജനിച്ചപ്പ മൊതലേ ഇത്രേയൊള്ളു ബോധം"

Read more...

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP