വഴിതെറ്റി വന്നവര്‍

Wednesday, January 23, 2008

ഡ്രൈവറെ ആവശ്യമുണ്ട്

തലയില്‍ മുടി കുറവാണെങ്കിലും, നീളവും വണ്ണവുമൊന്നും അധികമില്ലെങ്കിലും ശൌര്യത്തിനൊട്ടും കുറവില്ല ഞങ്ങള്‍ കിഷ് എന്ന് വിളിക്കുന്ന കൃഷ്ണന്‍കുട്ടിച്ചേട്ടന്. ആളൊരു കലാകാരന്‍. സര്‍വോപരി പരോപകാരി, സഹൃദയന്‍. ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍കുട്ടി എന്നാണ് നാട്ടിലറിയുക. ആളിത്തിരിയെ ഉള്ളുവെങ്കിലും പുള്ളിയോടിടയാന്‍ ആളെ അറിയവുന്ന്വരെല്ലാം ഒന്നു മടിക്കും. ആരോടും എന്തിനോടും ആളും തരവും നോക്കാതെ കയറി ഒടക്കാന്‍ കഴിവ് പാരമ്പര്യമായി കിട്ടിയ കക്ഷി. "പരാതി" എന്ന് പറഞ്ഞാല്‍ നാട്ടില്‍ എല്ലാരും പെട്ടെന്നറിയും. പൊതു താല്പര്യ ഹര്‍ജ്ജികളുടെയും നിവേദനങ്ങളുടെയും ഒരു മാര്‍ജിന്‍ഫ്രീ ഉത്പാദന കേന്ദ്രമായിരുന്നു കഷ്ടിച്ച് അഞ്ചരയടി മാത്രം നീളമുണ്ടായിരുന്ന ഈ മനുഷ്യന്‍. ഈ ഹര്‍ജ്ജികളൊന്നും തന്നെ സ്വന്തം ആവശ്യത്തിനുള്ളതല്ലായിരുന്നതിനാലും ഒരു പരോപകാരിയായിരുന്നതിനാലും കക്ഷിക്ക് നാട്ടില്‍ ഒരു വന്‍ സുഹൃത്ത് വലയം ഉണ്ടായിരുന്നു.

കുറേ കാലം മുന്‍പ്‌ എന്ന് വച്ചാല്‍ പുള്ളിക്ക് പാലക്കാട്ട് drawing മാഷായി ജോലി കിട്ടുന്നതിനൊക്കെ മുന്‍പ്‌, നാട്ടില്‍ നിന്നിറങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് പടം വരച്ചു കൊടുത്തും ഇലക്ഷന്‍ സമയത്തു ബാനര്‍, പോസ്റ്റര്‍ എഴുതിയും കഷ്ടിച്ച് കഴിഞ്ഞു കൂടുന്ന കാലം. രാവിലെ കുളിച്ചു റെഡിയായി വരും മുന്‍പേ ആളുകള്‍ അന്വേഷിച്ചു വീട്ടില്‍ വന്നിരിക്കും. പിന്നെ അവരുടെ വണ്ടിക്ക് പുറകില്‍ കയറി ഇരുന്നാല്‍ മതി. (പിന്നിലിരുന്നു പോകുന്നതല്ലാതെ മുന്‍പില്‍ ഇരിക്കാനോ വണ്ടി ഓടിച്ചു നോക്കുവാനോ ശ്രമിക്കാത്തത് ചവിട്ടി കയറാനും ഇറങ്ങാനും നാട്ടില്‍ അധികം മൈല്‍കുറ്റികളില്ലാത്തതിനാലാണെന്നാണ് അനിക്കുട്ടനെ പോലുള്ള ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നുണ്ട്)

ഇങ്ങനെ, ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് പറയുമ്പോലെ ആരോടും യാതൊരു പരാതിയുമില്ലാതെ ജീവിച്ചു പോകുന്ന കാലത്ത് ഒരു ദിവസം രാവിലെ വീട്ടു മുറ്റത്തതാ പതിവില്ലാതെ പ്രകാശന്‍. വിളി കേട്ട് കട്ടിലില്‍നിന്നു ചാടി എണീറ്റു ചെരുപ്പിട്ടപ്പോള്‍ തന്നെ ചെരുപ്പിന്റെ വള്ളി പൊട്ടിപ്പോയത് ദുര്‍ലക്ഷണമാണല്ലോ എന്ന് ചിന്തിച്ചെങ്കിലും മുന്നോട്ടു വച്ച കാല്‍ ചെരുപ്പില്ലെങ്കിലും മുന്നോട്ടു തന്നെ എന്തും വരട്ടെ എന്നുറച്ച് ഉമ്മറത്തേക്ക് ചെന്നു. പ്രകാശന്‍ ആളൊരു ശുദ്ധപാവമാണ്. ഒന്നുരണ്ടു വെട്ടുകുത്തുകേസുകള്‍ ഉള്‍പ്പെടെ പത്തോ പന്ത്രണ്ടോ കേസുകളുണ്ടെന്നതൊഴിച്ചാല്‍ ആള് വെറും ശുദ്ധനാണ്. വളരെ വിരളമായേ പ്രകാശന്‍ തിരക്കി വരാറുള്ളെങ്കിലും വരുമ്പോള്‍ അടുത്ത വരവുവരേയ്ക്കുള്ള ഓര്‍മ തന്നിട്ടെ പോകാറുള്ളൂ എന്നതിനാല്‍ ഇന്നെന്താണാവോ എന്ന് പേടിച്ചാണ് കിഷ് ഉമ്മറത്തേക്ക് വന്നത്.
പക്ഷെ പേടിച്ചപോലോന്നുമില്ല പൈപ്പ്‌ കണക്ഷന്‍െറ എന്തോ കാര്യത്തിനു വാട്ടര്‍അതോറിട്ടിഓഫീസ് വരെ ഒന്നു പോകണം. പ്രകാശന്‍ കുറെക്കാലം വെളിയിലായിരുന്നതിനാല്‍ (പള്ളിക്കൂടത്തിന് വെളിയില്‍) മലയാളമൊന്നും നന്നായി വശമില്ല. ചിലപ്പോള്‍ ഫോറം വല്ലതും പൂരിപ്പിക്കേണ്ടി വന്നാല്‍ ഒരു സഹായം വേണമല്ലോ എന്ന് കരുതി കിഷിനെ വിളിച്ചതാണ്.
ആശ്വാസമായി, എന്തായാലും പ്രതീക്ഷിച്ചപോലോന്നുമില്ല.
വണ്ടിയും കൊണ്ടുവന്നിട്ടുണ്ട്.
രാവിലെ തന്നെ വെറുതെ പാവം ചെരുപ്പിനെ സംശയിച്ചു.
"നീ നില്ലെടാ ഞാന്‍ ഒന്നു മേല് കഴുകിയേച്ചു വരാം."

പോകുന്ന വഴി പമ്പില്‍ കയറി, ഒരു വഴിക്കു പോകുന്നതല്ലേ അല്പം ആര്‍ഭാടമിരിക്കട്ടെ എന്ന് കരുതി 'പത്ത് രൂപയ്ക്ക്' പെട്രോളും അടിച്ച് പമ്പില്‍നിന്നു റോഡിലേക്കിറങ്ങിയപ്പോള്‍ മുന്‍പിലതാ ഒരു പോലിസുകാരന്‍. ഒരുവിധത്തില്‍ അയാളുടെ കണ്ണുവെട്ടിച്ചു പത്തടി ചെന്നില്ല അതാ വേറൊരുത്തന്‍. അപ്പോഴേക്കും ട്രാഫിക്കിനിടയില്‍ കുരുങ്ങി പോയിരുന്നു. പിടിക്കപ്പെട്ടാല്‍ കുറേ ഓണവും ക്രിസ്മസും വെള്ളമടിക്കാതെ തള്ളി നീക്കണമല്ലോ എന്നോര്‍ത്തപ്പോള്‍, പിന്നൊന്നും നോക്കാതെ, വണ്ടി ഓഫാക്കുകപോലും ചെയ്യാതെ മുന്‍സീറ്റില്‍ നിന്നും ഊര്‍ന്നിറങ്ങി പ്രകാശന്‍ എങ്ങോട്ടോ സ്കൂട്ടായി. കിഷ് ഡ്രൈവര്‍ ഇല്ലാത്ത വണ്ടിയുമായി ടൌണില്‍ ട്രാഫിക്കിനു നടുവില്‍ വിയര്‍ത്തിരുന്നു.

ഒരു വശത്തുനിന്നും വണ്ടികളെല്ലാം ഒഴിപ്പിച്ചു തിരിഞ്ഞു നോക്കിയ ട്രാഫിക് പോലിസുകാരന്‍ കണ്ടത് ഇത്തിരിപ്പോന്ന ഒരു മനുഷ്യന്‍ ഒരുകൂട്ടം വാഹനങ്ങളെ വെറും ഒരു സ്കൂട്ടറുകൊണ്ട് തടഞ്ഞു നിര്‍ത്തിയിരിക്കുന്ന അത്ഭുതാവഹമായ കാഴ്ച. പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത പോലീസുകാരന്‍ വഴിതടയലുകാരന്‍റെ അടുത്തേക്ക് നടന്നു ചെന്നു. വളരെ മര്യാദയായി ചോദിച്ചു.

"അല്ലയോ മനുഷ്യാ റോഡിനു നടുവിലാണോ താങ്കളുടെ മാതാവിന്‍റെ സര്‍ക്കസ്?" (തര്‍ജ്ജിമ കടപ്പാട് : മലയാളവിജ്ഞാനകോശം)

നടന്ന കാര്യം പറഞ്ഞാല്‍, വളരെ പ്രശസ്തനായ തന്‍റെ ഡ്രൈവറുടെ കെയറോഫില്‍ കിട്ടുന്ന പ്രത്യേക പരിഗണന മൂലം, കുറച്ചു കാലം സര്‍ക്കാരിന്‍റെ അതിഥിയായി കഴിയേണ്ടി വന്നേക്കാം എന്നുള്ളതിനാല്‍ ഒന്നും മിണ്ടാതെ നിന്നു.

"നീയെന്താടാ ഒന്നും മിണ്ടാത്തെ ? നിന്‍റെ വായിലെന്താടാ **** ? "

പോലീസുകാരന്‍ മുന്നേറിക്കൊണ്ടിരുന്നു

രക്ഷ പെടാന്‍ എന്താണ് മാര്‍ഗം? തലപുകഞ്ഞാലോചിച്ചു. അവസാനം ഒരു വഴി കിട്ടി സെന്‍റിമെന്‍റ്സില് പിടിച്ചു കയറാം. മുഖത്തല്‍പ്പം ശോകം വരുത്തി വിറക്കുന്നസ്വരത്തില്‍ പറഞ്ഞു.
"അച്ഛന്‍ ആശുപത്രിയിലാണ് സാര്‍, അല്‍പ്പം സീരിയസ് ആണ് സാര്‍, സഹായത്തിനു വെരാരുമില്ല സാര്‍, സാറിനുമില്ലേ സാര്‍ ജന്മം തന്ന ഒരു മനുഷ്യന്‍. "
'സാര്‍' വിളിയിലോ അഭിനയത്തിന്‍റെ മികവിലോ എന്നറിയില്ല പോലീസുകാരന്‍ ഒന്നയഞ്ഞു.
"ങാ... എടുത്തോണ്ടു പൊയ്ക്കോ വേഗം എന്റെ കൈയ്ക്ക് പണിയൊണ്ടാക്കാതെ"
പറഞ്ഞിട്ടു പോലീസുകാരന്‍ തിരിഞ്ഞു നടന്നു. റോഡിനപ്പുറത്തു ചെന്നപ്പോഴും ട്രാഫിക്കിനു ചലനം കാണാഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ അതാ നമ്മുടെ 'ഭരത്' കിഷ് അനക്കമില്ലാതെ വണ്ടിയില്‍ പിടിച്ചു നില്‍ക്കുന്നു. പോലീസുകാരന്‍ വീണ്ടും തിരികെവന്നു ചോദിച്ചു.

"എന്താടാ നിക്കുന്നത് ?"

"അത് .... അത്.... എനിക്ക് വണ്ടിയോടിക്കാനറിയില്ല സാര്‍."

അതിനയാള്‍ പറഞ്ഞ മറുപടി തര്‍ജ്ജിമ ചെയ്യാന്‍ കഴിയാത്തതിനാലും, അത് അതേപടി എഴുതിയാല്‍ എന്‍റെ ബ്ലോഗിന്‍റെ പ്രൊഫൈല്‍ മാറ്റേണ്ടി വരുമെന്നതിനാലും ഞാനതിനു ശ്രമിക്കുന്നില്ല, ക്ഷമിക്കുക.
എന്തായാലും അതുകേട്ട നമ്മുടെ കഥാനായകന്‍റെ കണ്ണില്‍ നിനനും ഇത്തവണ ശരിക്കും കണ്ണുനീര് വന്നു.
പോരും വഴി കയ്യില്‍ക്കിടന്ന വാച്ച്‌ ഊരി പണയംവച്ച് അഞ്ഞൂറു രൂപയുമായി നേരെ സണ്ണീസ് ഡ്രൈവിങ്ങ് സ്കൂളിലെ ആശാനു ദക്ഷിണയും വച്ചു.

Read more...

Monday, January 21, 2008

ചിഞ്ചുമോന്‍


​തിരുവനന്തപുരത്ത് ഓഫീസിനോട് ചേർന്ന് ഒരു വീടെടുത്ത് താമസം തുടങ്ങിയതു മുതൽ  ഞങ്ങൾ മൂന്നു ബാച്ചികളെയും ബുദ്ധിമുട്ടിച്ച പ്രധാന പ്രശ്നം ദയനീയമായ പാചകകലാവൈദഗ്ധ്യമായിരുന്നു. ഒരൊന്നൊന്നരമാസം 
​ 
പുറത്തുനിന്നും 
ശാപ്പടടി
​ച്ചതിൽ നിന്നും അത്
 വയറിനും പോക്കറ്റിനും ഒരുപോലെ ദോഷമാണെന്ന് തിരിച്ചറിവുണ്ടായി. 
​രാത്രിഭക്ഷണമെങ്കിലും​
 
വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കാമെന്നു 
​വച്ചാലും ആകെ അറിയാവുന്നത് പപ്പടം കാച്ചാൻ മാത്രമാണ്
​ഒരു ദിവസം വൈകിട്ടത്തെ വെള്ളമടി നേരത്തെ സുദീർഘമായ ചർച്ചയ്ക്കൊടുവിൽ, 
കൂട്ടത്തിലെ പോസിറ്റീവ് തിങ്ക്കാരന്റെ ഉപദേശം സ്വീകരിച്ച് പാചകം വലിയ ആനക്കാര്യമല്ലെന്നും വേണമെന്നു വച്ചാൽ നടക്കാത്തതൊന്നുമില്ലെന്നും ഒരു ഫുള്ളു തീരും മുമ്പേ ഞങ്ങൾ ഉറപ്പിച്ചു. പിറ്റേന്ന് വൈകിട്ടുതന്നെ അരി വാങ്ങി ആ മഹാമഹത്തിനു തുടക്കമിടുകേം ചെയ്തു. 

പക്ഷെ 
പാചകം വളരെ എളുപ്പമാണെന്ന ഞങ്ങളുടെ പ്രതീക്ഷ ഓരോ ദിവസത്തെയും അത്താഴത്തോടെ ക്ഷയിച്ചു ക്ഷയിച്ചു വന്നു.
​ എന്നും ഒരേ കഞ്ഞിയും അച്ചാറും  കഴിക്കുന്നതിന്റെ ബോറടി മാറ്റാൻ ഒരു ദിവസം കപ്പ മേടിച്ച് പുഴുങ്ങീട്ട് 
​ഒടുക്കം അതുവച്ച 
പാത്ര
​ത്തിന്റെ ചുറ്റുമിരുന്ന് 
 നാലു സ്പൂണും കൊണ്ടു 
​കോരിക്കഴിക്കുകാരുന്നു. 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ നീങ്ങവേ ഒരു ദിവസം വൈകിട്ട് 
​ഞാൻ ​
വീട്ടില്‍ ചെല്ലുമ്പോള്‍ അടുക്കളയില്‍
​ ഒരു പുതുമുഖം
 തനിയെ പാചകം പൊടിപൊടിക്കുന്നു അടുപ്പില്‍ ഒന്നാംതരം മധുരക്കിഴങ്ങ് വേകുന്നു.
​ കഴിക്കാനിരുന്നപ്പോൾ​
 ആളെ 
​വിശദമായി ​
പരിചയപ്പെട്ടു എന്‍റെ റൂംമേറ്റ്സ്ന്‍റെ പഴയ റൂം മേറ്റ്‌ ആണ് കക്ഷി. പേര് 
​സുരേ
ഷ് 
. വളരെ നാളുകൂടി വായ്ക്കു രുചിയൊള്ളത് കിട്ടിയ ആർത്തിക്ക് വാരി വലിച്ചു കഴിച്ച് കിടക്കുമ്പോ ഞാൻ 
മനസ്സിലോർ
​ത്തത്​
  ഇവനെന്നും വന്നിരുന്നേൽ കാര്യം കുശാലായേനെ
​ എന്നാണ്. പക്ഷെ മറ്റു രണ്ടാളും അന്ന് അങ്ങനെ ഓർത്തില്ലാരുന്നൂന്ന് പിന്നീട് എനിക്കു മനസ്സിലായി.

പിന്നീടുള്ള ദിവസങ്ങളിലും സുരേഷ് പാചകകലാപരിപാടിയുമായി ഞങ്ങളുടെ അടുക്കള സ്ഥിരം വേദിയാക്കുന്ന കണ്ടപ്പോൾ കാര്യം അത്ര പന്തിയല്ലല്ലോന്ന് എനിക്കും തോന്നാതിരുന്നില്ല. തന്നെക്കൂടി അവിടെ അക്കൊമഡേറ്റ് ചെയ്യാമോ എന്ന് 
നാലാം ദിവസം സുരേഷ് ചോദിച്ചപ്പോൾ കാര്യങ്ങൾക്കൊക്കെ ഏതാണ്ടൊരു വ്യക്തതയായി. അപ്പോൾ അവന്റെ ആ ദയനീയ മുഖം 'അക്കരെ അക്കരെ അക്കരെ' സിനിമയിൽ മോഹൻലാലിന് മീൻഅവിയലു വച്ചു കൊടുക്കുന്ന ശ്രീനിവാസനെപ്പോലെ തോന്നിയത് എനിക്കു മാത്രമായിരിക്കുമോ.  വല്ലോം വച്ചൊണ്ടാക്കിത്തരുന്ന ഒരാളെ കൂടെക്കൂട്ടുന്നതിൽ കൂട്ടുകാർക്കു രണ്ടിനും അത്രവല്യ എതിർപ്പ് എന്തിനാണെന്ന് അപ്പോഴും എനിക്ക് മനസ്സിലായില്ല. അവസാനം എന്റെ ഉറപ്പിൽ സുരേഷിന് ഒരു അഡ്മിഷൻ കൊടുത്തു. റാംജിറാവു സ്പീക്കിങ്ങിലെ "അവനവൻ കുരുക്കുന്ന... " എന്ന പാട്ട് ആ ടൈമിൽ എവിടെയോ കേട്ടോ എന്ന് എനിക്ക് പിന്നീടോർക്കുമ്പോ തോന്നും. സുരേഷിന്റെ സ്വയം പാചകം എന്തായാലും അന്നോടവസാനിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ കഞ്ഞിവയ്പ്പിലേക്കു മടങ്ങിയനേരങ്ങളിൽ സുരേഷ് അവന്റെ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറിൽ താൻ കൂടെക്കൊണ്ടുവന്ന ഇംഗ്ലീഷ് ഡ്രാമാ സീരീസുകൾ തിരിച്ചും മറിച്ചും ഇട്ട് കണ്ട് അതിലെ ഓരോ സംഭാഷണവും മനഃപ്പാഠമാക്കി തന്റെ ഇംഗ്ലീഷ് പരിജ്ഞാനവും വൊക്കാബുലറിയും പരമാവധി മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം ഷേക്സ്പിയറിനോടുവരെ വേണെങ്കിൽ ഒരു കൈ നോക്കാം എന്നൊരു നിലയിലെത്തിയെന്ന് സ്വയമൊരു ബോധ്യം വരും വരെ ഊണും ഉറക്കവും കളഞ്ഞ് സുരേഷ് DVD കാഴ്ച്ച തുടർന്നു.

ഷേക്സ്പിയറിനോട് മുട്ടുക എന്നത് വെറുതെ പറഞ്ഞതാണെന്ന് തോന്നാമെങ്കിലും സുരേഷിന്റെ വിനയത്തെപ്പറ്റിയറിയുന്നവർക്ക്  അതൊരു അതിശയോക്തിയാവില്ല. ഭുഗുരുത്വനിയമത്തെപ്പറ്റി ഐസക് ന്യൂട്ടന് ഫ്രീട്യൂഷനെടുക്കാമെന്നു വരെ പറഞ്ഞു കളയുന്നത്ര വിനയം. ജനറൽനോളജ് വാരി വിതറുന്ന കാര്യത്തിലും അതുപോലെതന്നെ. വൈകുന്നേരങ്ങളിലെ വെടിവട്ടങ്ങളിൽ 
പലകാര്യങ്ങളിലും ഞങ്ങള്‍ തമ്മില്‍ പല തര്‍ക്കങ്ങളും വന്നു ഞങ്ങള്‍ ബാക്കി 
​മൂന്നു
 പേരും ഒന്നിച്ചെതിര്‍ത്തിട്ടും ഒരിക്കല്‍ പോലും നാലും മൂന്നും എഴാണെന്നുപോലും പുള്ളി സമ്മതിച്ചു തന്നി
​ട്ടി​
ല്ല.അങ്ങനെ വിജയശ്രീലാളിതനായി അദ്ദേഹം വാണരുളുന്ന കാലത്തൊരിക്കലാണ് പ്രശസ്തമായ ഒരു കമ്പനി
​യിൽനിന്നും​
 അദ്ദേഹ
​ത്തിന് ഇന്റർവ്യൂ കാൾ വ
ന്നത്. 
​പിന്നീടൊരങ്കം തന്നെയായിരുന്നു.
​ ​
ടെന്‍ഷന്‍ നിറഞ്ഞ ഇന്‍റര്‍വ്യൂ ദിനങ്ങള്‍ക്കും തുടര്‍ന്നുണ്ടായ നിയമനോത്തരവിനും ശേഷം കാത്തു കാത്തിരുന്ന ആ ദിനവുമെത്തി. പുതിയ ഓഫീസിലെ ആദ്യ ദിനം.

രാവിലെ തന്നെ പുള്ളി കുളിച്ചൊരുങ്ങി പുതിയ വേഷവുമിട്ടു പടിയിറങ്ങി. സാധാരണ പോലെ ഞങ്ങളും വളരെ വിഷമിച്ചു ഞങ്ങളുടെ ഓഫിസുകളിലേക്ക് യാത്രയായി.
​ 
വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ 
​ഞാൻ
 കാണുന്നത് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന 
​സുരേ
ഷിനെ. എന്ത് ചോദിച്ചിട്ടും യാതൊരു മിണ്ടാട്ടവുമില്ല. എന്താണ് സംഭവിച്ചതെന്ന് യാതൊരു ഐഡിയയും കിട്ടിയില്ലെങ്കിലും എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് മനസിലായി. എന്തായാലും ഈ അവസ്ഥയില്‍ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി 
​ഒന്നും ചോദിക്കാതെ ആൾ നോർമ്മലാകട്ടെ എന്ന് 
കാത്തിരുന്നു
​. 
 അപ്പോഴേക്കും 
​മറ്റു രണ്ടുപേരും
 എത്തി.
​ ​
​ഞാൻ സുരേഷിന്റെ അവസ്ഥയെപ്പറ്റി സങ്കടത്തോടെ അവരോട് പറഞ്ഞതും രണ്ടുപേരുകൂടി തല
കുത്തി നിന്നു 
​ചിരിയോടെ ​
ചിരി
​. അന്തംവിട്ടുനിന്ന എന്നെ നോക്കി കഷ്ടപ്പെട്ട്  
ചിരി
​യടക്കി 
​സംഭവം 
പറഞ്ഞു.

രാവിലെ ജോയിന്‍ ചെയ്യാന്‍ ഓഫീസില്‍ ചെന്ന 
​സുരേ
ഷി
​ന്റെ കയ്യിൽ 
​HR
 
ഒരു 
 ഒരു 
​ഫോം ​
 ഫില്‍ ചെയ്യാന്‍ഏല്പിച്ചു.
​ കമ്പനി ഫോർമാലിറ്റിയാണത്രേ​. 
പേര്‍സണല്‍ ഡീറ്റെയ്ല്‍സ് എഴുതി കൊടുക്കുവാനുള്ള ഒരു ഫോറം.
​ 'ഹിതൊക്കെയെന്ത്' എന്ന ഭാവത്തിൽ സുരേഷ് HRന്റെ കയ്യിൽനിന്നു പേപ്പർ വാങ്ങി സോഫയിൽ ചെന്നിരുന്നു പൂരിപ്പിക്കാൻ തുടങ്ങി.​
 ആദ്യ കോളം Name , സംശയലേശമെന്യേ നന്നയിട്ട് ഉരുട്ടി 
സുരേഷ് എന്ന് എഴുതി. പക്ഷെ അടുത്ത കോളം സുരേഷിനെ കുഴക്കിക്കളഞ്ഞു Surname ????!!! .................... ..??

അവൻ തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു, രക്ഷയില്ല. കണ്ട DVD കളുടെ ഡയലോഗുകള്‍ തിരിച്ചും മറിച്ചും ചൊല്ലിനോക്കി, പറ്റുന്നില്ല... ഫ്രണ്ട്സ് സീരിയലിന്‍റെ ആറ് സീസണ്‍കളില്‍ ഒന്നുപോലും എന്നെ തുണക്കുന്നില്ലല്ലോ കളരി പരമ്പര ദൈവങ്ങളെ .... 
​....​
അടുത്തിരിക്കുന്ന 
​ഹിന്ദിക്കാരൻ പയ്യനോ
ടു ചോദി
​ച്ചാലോ? 
മാനം പോകുന്ന പണിയാണ് പക്ഷെ എന്ത് ചെയ്യാം ? 
​സുരേഷ് ആകെ വിയർത്തു കുളിച്ചു.​
 
അവസാനം 
​ചോദി
യ്ക്കാന്‍ തന്നെ തീരുമാനി
​ച്ചു. ജീവിതത്തിലാദ്യമായിട്ടാണ് ഒരാളോട് അടിയറവു പറയാൻ പോകുന്നത്, അതും ഒരു ഇംഗ്ലീഷ് വാക്കിന്റെ പേരിൽ. തോൽവിയുടെ ഫീലിംഗ്സ് സഹിക്കാൻ പറ്റുന്നില്ലായിരുന്നു.  അതുകൊണ്ടുതന്നെ
 
ചോദിക്കുമ്പോഴും ഉള്ളില്‍ നിറയെ ടെന്‍ഷന്‍ ആയിരുന്നു ആ ടെന്‍ഷന്‍റെ പുറത്ത്  ഹിന്ദിപ്പയ്യൻ പറഞ്ഞതും
​ കൃത്യമായി​
 കേട്ടില്ല. ഒന്നു കൂടി ചോദിയ്ക്കാന്‍ അഭിമാനം അനുവദി
​ച്ചുമി
ല്ല. 
​സെൻട്രലൈസ്ഡ് ഏസിക്കു കീഴെ സുരേഷ് വീണ്ടും വെട്ടി വിയർത്തു. 
അവസാനം തനിയെ ഒന്നുകൂടി ശ്രമിക്കാന്‍ തീരുമാനിച്ചു.

Sur name ഇനി സാറിന്‍റെ പെരെങ്ങാനുമാണോ?
സാറിന്റെ കാര്യം ഓര്‍ത്തപ്പോഴാണ് സ്കൂളില്‍ പഠിക്കുമ്പോള്‍ 
​രാഘവന്മാഷ് ​
പറഞ്ഞത് ഓര്‍മ വന്നത് . വല്ലതും മറന്നുപോയാല്‍ മനസ് എകാഗ്രമാക്കിയിട്ട് ഒന്നുരണ്ടു തവണ ചോദ്യം ആവര്‍ത്തിച്ചു പറഞ്ഞു നോക്കിയാല്‍ എതോര്‍മ്മയും തിരിച്ചു വരും. എ
​ങ്കി
ല്‍ ഒന്നു നോക്കിയിട്ട് തന്നെ കാര്യം.

കണ്ണടച്ചു,

മനസ് ഏകാഗ്രമാക്കി.

Sur name... Sur name.....Sur name..... Sur name...

ടീച്ചര്‍ പറഞ്ഞത് എത്ര ശരി ഇപ്പോള്‍ ഒരു ഐഡിയ ഒക്കെ വരുന്നുണ്ട് . സര്‍നെയിം എന്ന് പറഞ്ഞാല്‍ വേറൊന്നുമല്ല Pet Name തന്നെ ഈ സായ്പ്പ് വെറുതെ മനുഷ്യനെ കണ്‍ഫ്യൂഷന്‍ ആക്കാന്‍ വേണ്ടി രണ്ടു പേരു കൊടുത്തതല്ലേ. പിന്നൊന്നും ആലോചിച്ചില്ല നല്ല ഭംഗിയായി ഉരുട്ടി എഴുതി "Chinchu".

ആ പേരു കണ്ടപ്പോള്‍ അവനുതന്നെ ഒരു സന്തോഷം. ഒന്നുകൂടി ആ പേരില്‍ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് മനസില്‍ പറഞ്ഞു "എന്നെ സമ്മതിക്കണം". പിന്നെ സമയം കളഞ്ഞില്ല ഫോറം മുഴുവന്‍ പൂരിപ്പിച്ച് HR നു കൊടുത്തിട്ട് സീറ്റില്‍ നിന്നെഴുന്നേറ്റ് ഒരു ചായകുടിക്കാന്‍ പോയി. കുറെ ആലോചിച്ചു തല പുണ്ണാക്കിയതല്ലേ ഒന്നു relax ആകട്ടെ എന്നു കരുതി ഒരു വടയും കൂടി വാങ്ങി ആസ്വദിച്ച് കഴിച്ചു.

ഉച്ച കഴിഞ്ഞു, HR
​ചേച്ചി​
 ഫോറത്തിലെ ഡാറ്റ എല്ലാം പ്രോസസ്സ് ചെയ്തു എല്ലാ രേഖകളും തയാറാക്കി അയക്കേണ്ടിടത്തേക്കെല്ലാം അയച്ചു കൊടുത്തു. കൂട്ടത്തില്‍ നമ്മുടെ
​ ഒന്നാം​
 കക്ഷിക്കും കിട്ടി ഒരു കോപ്പി. അച്ഛന്‍റെ പേരു വരേണ്ടിടത്തെല്ലാം "ചിഞ്ചു" എന്ന് കണ്ടപ്പോഴേ എന്തോ പന്തികേട്‌ തോന്നിയതാണ്. പക്ഷെ 
​അതൊന്നും ഒന്നുമല്ലായിരുന്നു. ​
വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ.
ഇനി മേലില്‍ എല്ലാ ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട തന്‍റെ പുതിയ ഒഫീഷ്യല്‍ മെയില്‍ അഡ്രസ്സ് കണ്ടാണ് പുള്ളി ആകെ തളര്‍ന്നു പോയത് . "chinchu.rajesh@infosys.com"

ഠിം...


NB : 
അറിയിപ്പ് : ആരും പിന്നാലെ പോകണ്ട മെയില്‍ അഡ്രസ്സ് വ്യാജമാണ്.

Read more...

  © Free Blogger Templates Blogger Theme II by Ourblogtemplates.com 2008

Back to TOP